പരപ്പനങ്ങാടി കീഴ്ച്ചിറയില്‍ വുഡ് ഇന്റസ്ട്രീസില്‍ തീയിടാന്‍ ശ്രമം

പരപ്പനങ്ങാടി ചെട്ടിപ്പടിക്കടുത്ത് കീഴ്ച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന വുഡ് ഇന്‍സ്ട്രീസീനകത്ത് സൂക്ഷച്ചിരുന്ന മരഉരുപ്പിടികള്‍ തീയ്യിട്ട് നശിപ്പിക്കാന്‍ ശ്രമം. ചെട്ടിപ്പടി കീഴ്ച്ചിറ സ്വദേശി വാകയില്‍ ഷിനോജിന്റെ സ്ഥാപനത്തിലാണ് തീയിട്ടത്.

കടയുടെ പിറകിലെ വാതില്‍ തകര്‍ത്താണ് അക്രമം നടത്തിയതെന്നാണ് സൂചന. കടക്കുള്ളില്‍ സൂക്ഷിച്ച മരഉരുപ്പിടകളില്‍ ഡീസല്‍ ഒഴിച്ച പാടുണ്ട്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു. തീ പൂര്‍ണ്ണമായും കത്തിപ്പിടിച്ചിരുന്നുവെങ്കില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിക്കുമായിരുന്നു.

സ്ഥലത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ യൂസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗ്സ്ഥര്‍ സ്ഥലത്തെത്തുമെന്നാണ് സൂചന

Share news
error: Content is protected !!
Scroll to Top