ദല്‍ഹിയില്‍ മുസ്ലിംങ്ങള്‍ വോട്ട് ചെയ്തത് ആംആദ്മി പാര്‍ട്ടിക്കെന്ന് ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍

ദില്ലി: ദില്ലിയില്‍ 2020 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിംങ്ങള്‍ വോട്ട് ചെയ്തത് ആംആദ്മി പാര്‍ട്ടിക്കെന്ന് ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍. 69 ശതമാനം മുസ്ലീം വോട്ടര്‍മാരും അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ആംആദ്മി പാര്‍ട്ടിക്കും 15 ശതമാനം മുസ്ലിം വോട്ടാണ് കോണ്‍ഗ്രസിനും ചെയ്തിരിക്കുന്നത് എന്നുമാണ് എക്‌സിറ്റ് പോള്‍.

സംസ്ഥാനത്തെ ഒബിസി വോട്ടര്‍മാരില്‍ 54 ശതമാനം പേരും ബാല്‍മീകി വോട്ടര്‍മാരില്‍ 67 ശതമാനം പേരും ദളിത് വോട്ടര്‍മാരില്‍ 65 ശതമാനം പേരും ആംആദ്മി പാര്‍ട്ടിക്കാണ് വോട്ട് ചെയ്തത് എന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

ആംആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യാനുള്ള കാരണമായി അവര്‍ പറയുന്നത് ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ്.

Share news
error: Content is protected !!
Scroll to Top