നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏപ്രിലില്‍

ചെന്നൈ: നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏപ്രിലില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

രജനി മക്കള്‍ മന്ത്രത്തിലെ പ്രവര്‍ത്തകരും താരത്തിനോടടുത്ത വൃത്തങ്ങളുമാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം വൈകിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രീല്‍ 14 ന് ശേഷം എപ്പോള്‍ വേണമെങ്കിലും രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാഷ്ട്രീയ നേതാവായ തമിഴരുവി മണിയനായിരിക്കും താരത്തിന്റെ രാഷ്ട്രീയ ഉപദേശകന്‍ എന്നാണ് റിപ്പോര്‍ട്ട്. പട്ടാളി മക്കള്‍ കക്ഷി രജനീകാന്തിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ട്. അതെസമയം രജനീകാന്ത് ബിജെപിക്കൊപ്പം സഖ്യം ചേരുമോ എന്ന കാര്യം മണിയന്‍ വ്യക്തമാക്കിയിട്ടില്ല. ടിടിവി ദിനകരനൊപ്പം ചേരാന്‍ താരം തയ്യാറല്ലെന്നും മണിയന്‍ അറിയിച്ചു.

ആര്‍എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തിയുമായുള്ള രജനീകാന്തിന്റെ അടുത്ത ബന്ധം ബിജെപിയിലേക്കുള്ള അദേഹത്തിന്റെ പ്രവേശനത്തിന് വഴിയൊരുക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Related Articles