Section

malabari-logo-mobile

കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ കൊട്ടപ്പുറത്ത് വെച്ച് മുളകുപൊടിയെറിഞ്ഞ് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു

HIGHLIGHTS : കൊണ്ടോട്ടി : ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. ദക്ഷിണകര്‍ണാടക സ്വദേശി അബ്...

കൊണ്ടോട്ടി : ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. ദക്ഷിണകര്‍ണാടക സ്വദേശി അബ്ദുല്‍ നാസര്‍ ഷംസാദിനെയാണ് കൊണ്ടോട്ടിക്കടുത്ത് കൊട്ടപ്പുറം തലക്കര എന്ന സ്ഥലത്തുവെച്ചാണ് തട്ടിക്കൊണ്ടുപോയത് .

ശനിയാഴ്ച പുലര്‍ച്ചെ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ വിമാനമിറങ്ങി ഒരു ഓട്ടോറിക്ഷയില്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലേക്ക് പോകുന്നവഴി കൊട്ടപ്പുറത്തെത്തിയപ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ ഓട്ടോറിക്ഷ തടഞ്ഞ് കശപിശയുണ്ടാക്കുകയായിരുന്നുത്രെ . ഇതിനിടെ ഒരു ക്രൂയിസറിലെത്തിയ സംഘം ഓട്ടോയിലേക്ക് മുളകുപൊടി എറിയുകയും, സ്‌പ്രേ ചെയ്യുകയും ചെയ്യുകയും ഓട്ടോയിലുണ്ടായിരുന്ന ഒരാളെ പിടിച്ച് വാഹനത്തില്‍ കയറ്റികൊണ്ടുപോകുകയും ചെയ്തു. പിന്നീട് ഇയാളെ കടലുണ്ടിപുഴയുടെ തീരത്തെ ചില രഹസ്യകേന്ദ്രങ്ങളില്‍ കൊണ്ടുപോകുകയും ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന പണവും ബാഗും പേഴ്‌സുമടക്കം ഓട്ടോയില്‍നിന്നുമെടുത്ത മുഴവന്‍ സാധനങ്ങളും കവര്‍ച്ച ചെയ്തു.

sameeksha-malabarinews

പിന്നീട് ഇയാളെ തേഞ്ഞിപ്പലം യൂണിവേഴ്‌സിറ്റിക്കടുത്തുള്ള ചെട്ടിയാര്‍മാടിനടുത്ത് ഇറക്കിവിടുകയായിരുന്നത്രെ. തുടര്‍ന്ന് ഇയാള്‍ പോലീസിനു മുന്നിലെത്തുകായായിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധപ്പട്ടാണ് ഈ തട്ടിക്കൊണ്ടുപോകല്‍ എന്നാണ് പോലീസിന്റെ നിഗമനം.

ഇന്നലെ തന്നെ ഷംസാദ് സഞ്ചരിച്ചിരുന്ന ഓട്ടോയുടെ ഡ്രൈവര്‍ ഫറോക്ക് പോലീസ് സ്‌റ്റേഷനിലെത്തി തന്റെ ഓട്ടോയില്‍ സഞ്ചരിച്ച ഒരാളെ കൊട്ടപ്പുറത്തുവെച്ച് തട്ടിക്കൊണ്ടുപോയതായി പരാതിപ്പെട്ടിരുന്നു. കൊട്ടപ്പുറത്ത് വെച്ച് വാഹനം തടഞ്ഞ് ആക്രമിച്ചപ്പോള്‍ ഡ്രൈവര്‍ ഭയന്ന് ഓടിപ്പോയത്രെ. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഒരാളെ തട്ടിക്കൊണ്ടുപോയത് അറിഞ്ഞതത്രെ . ഓട്ടോയിലുണ്ടായിരുന്ന മറ്റേ യാത്രക്കാരനായ കാസര്‍ക്കോട് ചെമ്മനാട് സ്വദേശി ഹമീദിന്റെ് കണ്ണില്‍ മുളകുപൊടി തട്ടി പരിക്കേറ്റിരുന്നു. കൂടാതെ ഇരുവരുടെയും രണ്ട് ബാഗും നഷ്ടപ്പെട്ടുവത്രെ. പരിക്കേറ്റ ഹമീദിനെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!