
ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും നിറവില്‍ ഇന്ന് മഹാനവമി. ദുര്‍ഗയായി അവതരിച്ച പാര്‍വതി ദേവി 9 ദിവസം യുദ്ധം ചെയ്ത് ഒടുവില്‍ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമിയായി ആഘോഷിക്കുന്നത്. വിദ്യാരംഭവും വിജയദശമിയും വ്യാഴാഴ്ചയാണ് നടക്കുക. ആദിപരാശക്തി സരസ്വതിദേവിയായി മാറുന്ന ദിവസമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. ഈ ദിവസമാണ് കുട്ടികള്‍ വിദ്യാരംഭം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്.
ദുര്‍ഗാഷ്മി ദിനമായ ഇന്നലെ വിദ്യാര്‍ത്ഥികള്‍ പഠനോപകരണങ്ങളും തൊഴിലാളികള്‍ അവരവരുടെ തൊഴിലുപകരണങ്ങളും പണിയായുധങ്ങളും പൂജയ്ക്കു വേണ്ടി വയ്ക്കും. തുടര്‍ന്ന് ഇന്നേ ദിവസമാണ് ക്ഷേത്രങ്ങളില്‍ പുസ്തകപൂജകളും ആയുധപൂജകളും മറ്റുവിശേഷാല്‍ പൂജകളും നടക്കുക.
വിജയദശമി ദിനത്തില്‍ രാവിലെ നടക്കുന്ന പൂജയോടെ പുസ്തകങ്ങള്‍ തിരിച്ചെടുക്കും. കുരുന്നുകളെ എഴുത്തിനിരുത്തലും നാളെയാണ് നടക്കുക. ക്ഷേത്രങ്ങളിലെല്ലാം നവരാത്രി യോടനുബന്ധിച്ച് വലിയ ഭക്തജന തിരക്കാണ് ഇന്നലെ മുതല്‍ അനുഭവപ്പെടുന്നത്. മിക്ക ക്ഷേത്രങ്ങളിലും പത്ത് ദിവസത്തെ പൂജ പരിപാടികളാണ് നടക്കുന്നത്.
നാളെ ക്ഷേത്രങ്ങള്‍ക്കുപുറമെ സാംസ്‌കാരിക കേന്ദ്രങ്ങളിലും കുട്ടികളെ ആദ്യക്ഷരം എഴുതാന്‍ ഇരുത്തും. ഒമ്പതു ദിനരാത്രങ്ങള്‍ നിറഞ്ഞു നിന്ന വ്രതം താണ്ടി അജ്ഞാനത്തെ നീക്കി ശുദ്ധീകരിക്കപ്പെട്ട് മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജം തേടുന്ന ദിവസമാണ് വിജയദശമി. മഹിഷാസുരനെതിരെ ദുര്‍ഗ്ഗാദേവി നേടിയ വിജയത്തെ അനുസ്മരിക്കുന്ന ദിനമാണിത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




