എത്ര കണ്ടാലും മതിവരാത്ത വർണ്ണക്കാഴ്ചകളൊരുക്കി ഉദ്യാന നഗരിയായ മൈസൂരുവിൽ ദസറ ആഘോഷം

മോഹൻ ചാലിയം

വാദ്യ ഘോഷങ്ങൾ, കലയുടെയും സംസ്ക്കാരത്തിൻ്റെയും സമ്മേളനം, പുഷ്പ മേള, വിവിഡ പ്രദർശനങ്ങൾ,ഭക്ഷ്യമേള, എയർ ഷോ, ടോർച്ച് ലൈറ്റ് പരേഡ്, പട്ടണം മുഴുവൻ നിറഞ്ഞ അലങ്കാരക്കാഴ്ചകൾ…
എല്ലാം കണ്ണിമ വെട്ടാതെ കാണാൻ മൈസുരുവിലേക്ക് ഒഴുകിയെത്തുകയാണ് ജനക്കൂട്ടം.

ആഘോഷങ്ങൾക്കൊപ്പം ആചാര പെരുമ കൂടി സന്ധിക്കുന്ന ആഘോഷമാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന മൈസൂരു ദസറ ആഘോഷം.

പത്താം ദിവസം വിജയദശമി ദിനത്തിലാണ് ദസറ ആഘോഷം സമാപിക്കുക.

തിൻമക്കു മേൽ നൻമ നേടിയ വിജയമാണ് ദസറ.

ദസറ ആഘോഷത്തിൻ്റെ പ്രധാന ആകർഷണം ഒരു ലക്ഷം ബൾബുകൾ ഉപയോഗിച്ച് പ്രകാശിപ്പിക്കുന്ന മൈസൂർ പാലസാണ്.

കൺ കുളിർക്കുന്ന കാഴ്ചകളൊരുക്കുന്ന മൈസൂർ പാലസിനു മുന്നിൽ കർണ്ണാടക സംസ്ഥാനത്തിൻ്റെ തനത് കലാ രൂപങ്ങളും വിവിധ നൃത്ത-സംഗീത- സാംസ്ക്കാരിക പരിപാടികളും അരങ്ങേറി വരുന്നു.

ദസറ ഉത്സവത്തിന് ഏകദേശം നാന്നൂറ് വർഷത്തെ പഴക്കമുണ്ടെന്ന് കരുതുന്നു.

സെപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെയാണ് ഇത്തവണ ദസറ ഉത്സവം നടക്കുന്നത്.

അന്താരാഷ്ട്ര ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്ത്താഖ് ആണ് ഇത്തവണ ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top