കട്ടപ്പനയില്‍ ഓട വൃത്തിയാക്കുന്നതിനിടെ അപകടം; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

കട്ടപ്പന: ഇടുക്കിയിലെ കട്ടപ്പനയില്‍ ഓട വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. തമിഴ്‌നാട് കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂര്‍ സ്വദേശികളായ സുന്ദരപാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ് മരിച്ചത്. നവീകരണ പ്രവര്‍ത്തനം നടന്നുവരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

കട്ടപ്പന പാറക്കടവിനുസമീപം രാത്രി പത്തരയോടെയാണ് അപകടം. ആദ്യം ശുചീകരണത്തിന് ഇറങ്ങിയ ആള്‍ കുഴഞ്ഞു വീണതോടെ മറ്റുരണ്ടുപേര്‍ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് മൂന്ന് പേരും ഓടയ്ക്കുള്ളില്‍ കുടുങ്ങി. പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top