Section

malabari-logo-mobile

വയനാട്ടില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും

HIGHLIGHTS : Landslides and mudslides in Wayanad വയനാട്ടില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും

കല്‍പ്പറ്റ: കാലവര്‍ഷം ശക്തമായതോടെ വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും രൂക്ഷമായി. മേപ്പാടിയിലെ പുഞ്ചിരി മട്ടത്താണ് ഉരുള്‍പ്പൊട്ടിയത്. . രാവിലെ ഒമ്പത് മണിയോടെയാണ് ഉരുള്‍പ്പൊട്ടിയത്. ആളുകളെ അപകടഭീഷണി മുന്നില്‍ക്കണ്ട് ഇവിടെ നിന്ന് മാറ്റി താമസിപ്പിച്ചിരുന്നു. എന്നാല്‍ ചില കുടുംബങ്ങള്‍ ഉരുള്‍പ്പൊട്ടലില്‍ ഒറ്റപ്പെട്ടു. ഇവിടെ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.

വയനാട് കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരിക്കുകയാണ്. മുത്തങ്ങയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് ദേശീയപാത 766 ല്‍ ഗതാഗതം തടസപ്പെട്ടു.

sameeksha-malabarinews

നരസി പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. വാളാട് പുത്തൂരില്‍ മെയിന്‍ റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!