Section

malabari-logo-mobile

കൊണ്ടോട്ടിയില്‍ 66 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

HIGHLIGHTS : മലപ്പുറം: പ്രളയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊണ്ടോട്ടി താലൂക്കില്‍ 66ലധികം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ചാലിയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്...

മലപ്പുറം: പ്രളയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊണ്ടോട്ടി താലൂക്കില്‍ 66ലധികം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ചാലിയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വീടുകളിലേക്ക് വെള്ളം കയറിയ കുടുംബങ്ങളും മണ്ണിടിച്ചില്‍ ഭീഷണിമൂലം ജിയോളജി വകുപ്പിന്റെ നിര്‍ദേശപ്രകാരം മാറ്റി പാര്‍പ്പിച്ച കുടുംബങ്ങളുമാണ് വിവിധ ബന്ധുവീടുകളിലും ക്യാമ്പുകളിലുമുള്ളത്.

മുതുവല്ലൂര്‍ പഞ്ചായത്തിലെ രണ്ട് കുടുംബങ്ങള്‍, ചീക്കോട് പഞ്ചായത്തിലെ 16 കുടുംബങ്ങള്‍, ചേലേമ്പ്ര പഞ്ചായത്തിലെ നാല് കുടുംബങ്ങള്‍, പള്ളിക്കല്‍ പഞ്ചായത്തിലെ നാല് കുടുംബങ്ങള്‍, വാഴക്കാട് പഞ്ചായത്തിലെ 11 കുടുംബങ്ങള്‍ എന്നിങ്ങനെയാണ് മാറ്റിയിട്ടുള്ളത്. മണ്ണിടിച്ചില്‍ ഭീഷണിമൂലം ജിയോളജി വകുപ്പിന്റെ നിര്‍ദേശപ്രകാരം കൊണ്ടോട്ടിയിലെ 12 കുടുംബങ്ങളെ ക്യാമ്പിലേക്കും 17 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിരുന്നു.

sameeksha-malabarinews

പ്രളയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൊണ്ടോട്ടിയില്‍ ഒരുക്കിയിട്ടുണ്ട്. അഗ്നി സുരക്ഷാ സേനയുടെ സേവനം ബേസ് ക്യാമ്പിലുണ്ട്. മണ്ണിടിച്ചില്‍ സാധ്യതയുള്ള വില്ലേജുകളിലെ എല്ലാ കുടുംബങ്ങളെയും മാറ്റി താമസിപ്പിച്ചിട്ടുണ്ട്. വാഴക്കാട്, വാഴയൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമുള്ളതിനാല്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ ഏതു നിമിഷവും പ്രവര്‍ത്തിക്കാനായി അലര്‍ട്ട് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. വാഴക്കാട് പഞ്ചായത്തിലേക്ക് പുതിയതായി ഒരു ബോട്ടുകൂടി രക്ഷാപ്രവര്‍ത്തനത്തിനായി നല്‍കി. ആവശ്യമെങ്കില്‍ പഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ബോട്ടുകള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുമെന്നും കൊണ്ടോട്ടി തഹസില്‍ദാര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!