Section

malabari-logo-mobile

മോട്ടോര്‍ വാഹന വകുപ്പിനെ അദ്ഭുതപ്പെടുത്തിയ ഹാഫിസിനെ ആദരിച്ചു

HIGHLIGHTS : Hafiz, who surprised the Department of Motor Vehicles, was honored

തിരൂരങ്ങാടി: രജിസ്‌ട്രേഷന്‍ നമ്പറുകളും മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസുകളുടെ പേരുകളും തെറ്റാതെ പറയുന്ന കൊച്ചുമിടുക്കനെ മോട്ടോര്‍ വാഹനവകുപ്പ് ആദരിച്ചു. പൊന്നാനി പാലപ്പെട്ടി എഎംഎല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഹാഫിസിനെയാണ് ആദരിച്ചത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ ഇനിയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലാത്ത ഓഫീസുകളുടേതടക്കം 86 ഓഫീസുകളുടെയും സ്ഥലപ്പേരും രജിസ്‌ടേഷന്‍ കോഡു മടക്കമാണ് ഹാഫിസ് കാണാതെ പറഞ്ഞ് താരമായിരിക്കുന്നത്. രജിസ്ട്രര്‍ നമ്പറുകള്‍ കാണാതെ പറയുന്ന ഹാഫിസിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലും ഏറെ ശ്രദ്ധേയമായിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുവാന്‍ പോയപ്പോള്‍ ലഭിച്ച ബുക്ക് ലെറ്റ് ഉപയോഗിച്ചാണ് ഈ മിടുക്കന്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്കടക്കം കാണാതെ പറയാന്‍ ബുദ്ധിമുട്ടുന്ന കേരളത്തിലെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ മനഃപാഠമാക്കി പറയുന്നത്.

sameeksha-malabarinews

പാലപ്പെട്ടി, പള്ളിയാക്കിയില്‍ ബാദുഷയുടെയും ഫാത്തിമയുടെയും മകനാണ് ഹാഫിസ്. പാട്ടുകാരികൂടിയായ സഹോദരി ആദിലയും പഠന പാഠ്യേതര വിഷയങ്ങളില്‍ മിടുക്കിയാണ്. മല്‍സ്യ തൊഴിലാളിയാണ് ഹാഫിസിന്റെ പിതാവ്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ഹാഫിസിനെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അനുമോദിച്ചത്. മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഗോകുല്‍ , മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ , സുരാജ് എന്നിവരും പാലപ്പെട്ടി എഎംഎല്‍പി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ഹുസൈന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!