മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍;നിരവധിപേര്‍ മണ്ണിനടിയില്‍

Landslide in Munnar Rajamalai മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍;നിരവധിപേര്‍ മണ്ണിനടിയല്‍

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

ഇടുക്കി: മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍. കണ്ണന്‍ദേവന്‍ നെയ്മക്കാട് എസ്റ്റേറ്റിലെ പൊട്ടിമുടിയിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. എസ്റ്റേറ്റിലെ നിരവധി ലയങ്ങള്‍ മണ്ണിനടിയിലായി. 80 ഓളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ആറുപേരെ രക്ഷപ്പെടുത്തി. അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തതായും സൂചനയുണ്ട്.ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.

മഴയില്‍ മൂന്നാര്‍ പെരിയവര താത്കാലിക പാലം തകര്‍ന്നതോടെ ഈ ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു.മറയൂര്‍ അടക്കമുള്ള എസ്റ്റേറ്റ് മേഖലകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ പ്രദേശത്ത് വൈദ്യുതിയും തടസപ്പെട്ടിരിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നുവരികയാണ്.

അതെസമയം പ്രദേശത്ത് ശക്തമായ മഴതുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

മുതിരപ്പുഴയാര്‍ കരകവിഞ്ഞതോടെ പ്രദേശത്തെ താഴ്ന്ന മേഖലകളില്‍ വെള്ളം കയറിയിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നാര്‍ മറയൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു. പൊലീസും, ദുരന്തനിവാരണ സേനയും പ്രദേശത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ ആശുപത്രികളോട് കരുതിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഇടുക്കിയിലെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നുണ്ട്.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •