Section

malabari-logo-mobile

ലോക വയോജന പീഡന ബോധവത്ക്കരണ ദിനാചരണം ഇന്ന്

HIGHLIGHTS : Today is World Elder Abuse Awareness Day

ലോക വയോജന പീഡന ബോധവത്ക്കരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഇന്ന് വൈകിട്ട് 3.30 നാണ് പരിപാടി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വയോജനങ്ങള്‍ക്കും, സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകള്‍ക്കുമായി സാമൂഹ്യനീതി വകുപ്പ് പുതുതായി ഏര്‍പ്പെടുത്തിയ വയോസേവന അവാര്‍ഡുകള്‍ ചടങ്ങില്‍ സമര്‍പ്പിക്കും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ തിരുവനന്തപുരം മേയര്‍ കുമാരി ആര്യ രാജേന്ദ്രന്‍, ശശി തരൂര്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

NSS സംസ്ഥാനതല സന്നദ്ധ പ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ വൃദ്ധസദനങ്ങളിലെ താമസക്കാരുടെയും വിവിധ കലാപരിപാടികളും ഇതോടൊപ്പം ഉണ്ടാകും. കൂടാതെ ജില്ലാതലങ്ങളില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്റെയും ചടട സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ വാഹന റാലികള്‍, ഫ്ലാഷ് മോബുകള്‍, തെരുവ് നാടകങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

sameeksha-malabarinews

ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ് തലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതിനോടൊപ്പം വിഷയവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ പരിപാടികളും പോസ്റ്റര്‍ രചനാ മത്സരങ്ങളും നടത്തും. മുതിര്‍ന്ന പൗര•ാരോടോപ്പമുള്ള ‘സെല്‍ഫി’ കോണ്ടസ്റ്റുകള്‍, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി സഹകരിച്ചുള്ള വിവിധ സെമിനാറുകളും ബോധവത്ക്കരണം തുടങ്ങിയ പരിപാടികളും ജില്ലകളില്‍ ഉണ്ടാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!