എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു;99.26% വിജയം


തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു.

എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,23,3030 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 44,363 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 2134 സ്‌കൂളുകള്‍ക്ക് നൂറ്‌മേനി വിജയം. സെപരീക്ഷ ജൂലൈയില്‍ നടക്കും

ഏറ്റുവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിജയിച്ച വിദ്യഭ്യാസ ജില്ല പാല. ഏറ്റവും കുറവ് വയനാട്ടില്‍.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് പികെഎംഎച്ച്എസ്എസ് എടരിക്കോട്.

സെക്രട്ടറിയേറ്റിലെ പി ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

 

Share news
error: Content is protected !!
Scroll to Top