തകില്‍ വിദ്വാന്‍ ആര്‍.കരുണാമൂര്‍ത്തി അന്തരിച്ചു

കൊച്ചി: പ്രശസ്ത തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി(53)അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

രാജ്യത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ കരുണാമൂര്‍ത്തി കലാപ്രകടനം നടത്തിയിട്ടുണ്ട്. വൈക്കം ക്ഷേത്രകലാപീഠം മുന്‍ അധ്യാപകനായിരുന്നു.

ഭാര്യ:ശ്രീലത മൂര്‍ത്തി. മക്കള്‍ : ആതിര മൂര്‍ത്തി, ആനന്ദ് മൂര്‍ത്തി. മരുമകന്‍:മനു ശങ്കര്‍.

Share news
error: Content is protected !!
Scroll to Top