വനം വകുപ്പ് മന്ത്രിയുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ്

വനം വന്യജീവി വകുപ്പ് മന്ത്രിയുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നു മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നില്ല.

മന്ത്രിയുടെ പേരിൽവരുന്ന വ്യാജ സന്ദേശങ്ങൾ ആരും പരിഗണിക്കരുത്. അത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചാൽ വിവരം ഉടനെ ബന്ധപ്പെട്ട പോലീസ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തണം.

ഇതിനെപ്പറ്റി അന്വേഷിക്കുവാൻ ഡയറക്ടർ ജനറൽ ഓഫ് പോലീസിനോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top