
മലയാളികള്‍ക്ക് കൂട്ടായ്മയുടെ ഉത്സവമാണ് ഓണം. ജാതി-മത ഭേദമന്യേ സകലരും ആഘോഷിക്കുന്ന ഉത്സവം. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പമാണ് മലയാളികളുടെ ഓണാഘോഷം. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഓണം ആഘോഷിക്കാനുള്ള അവസരം മലയാളികള്‍ നഷ്ടമാക്കാറില്ല.
ഓണത്തെ കുറിച്ച് ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.
വര്‍ണ്ണ മനോഹരമായ പൂക്കളം ഒരുക്കുക, പുതു വസ്ത്രങ്ങള്‍ അണിയുക, ഊഞ്ഞാല്‍ ആടുക, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുക, വിഭവ സമൃദ്ധമായ സദ്യ ഒരുക്കുക, എല്ലാവരും ഒരുമിച്ച് ഇരുന്ന് സദ്യ കഴിക്കുക, കാഴ്ച കുല സമര്‍പ്പണം, തിരുവോണ വിളക്ക് തുടങ്ങിയവ ഓണത്തിന്റെ ചില ചടങ്ങുകളാണ്. പ്രാദേശികമായി ധാരാളം കലാ കായിക മത്സരങ്ങളും വിനോദങ്ങളും ഓണവുമായി ബന്ധപെട്ടു നടക്കാറുണ്ട്. പുലികളി, വള്ളംകളി, കുമ്മാട്ടി, അത്തച്ചമയം, കൈകൊട്ടിക്കളി അല്ലെങ്കില്‍ തിരുവാതിര, ഓണപാട്ടുകള്‍ പാടുക, വടംവലി, സുന്ദരിക്ക് പൊട്ടുകുത്ത്, ഉറിയടി തുടങ്ങിയവ അവയില്‍ ചിലതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




