
സഖി വൺസ്റ്റോപ്പ് സെന്ററിൽ ഐ ടി സ്റ്റാഫ് നിയമനം
പെരിന്തൽമണ്ണയിലെ സഖി വൺ സ്റ്റോപ്പ് സെന്ററിലെ ഐടി സ്റ്റാഫ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 23ന് രാവിലെ 10ന് മലപ്പുറം സിവിൽ സ്റ്റേഷനിലെ ഡിഡിസി ചേംബറിൽ നടക്കും. 21നും 40നും മധ്യേയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യത : ഏതെങ്കിലും ബിരുദവും കമ്പ്യൂട്ടർ/ ഐടി ഡിപ്ലോമയും അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ബിരുദം അല്ലെങ്കിൽ പി ജി ഡി സി എ. സർക്കാർ/ സർക്കാരിതര സ്ഥാപനങ്ങൾ/ ഐടി സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 25000/ രൂപ പ്രതിഫലം ലഭിക്കും. മേൽവിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തി നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിലാസം: വനിതാ സംരക്ഷണ ഓഫീസ്, 2nd ഫ്ലോർ, B2 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, മലപ്പുറം-676505. ഫോൺ: 7902838612, 8281999059, 7356369512.
നിലമ്പൂർ എസ്റ്റേറ്റിൽ 92 എസ്റ്റേറ്റ് വർക്കർമാരുടെ ഒഴിവുകൾ
കാർഷിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ നിലമ്പൂർ എസ്റ്റേറ്റിലേക്ക് 92 എസ്റ്റേറ്റ് വർക്കർമാരുടെ ഒഴിവുകളുണ്ട്. എസ്റ്റേറ്റ് ജോലികൾ ചെയ്യാൻ ശാരീരിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസായിട്ടുള്ള 18നും 50നും മധ്യേയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. റബ്ബർ ബോർഡിൽ നിന്നോ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ നിന്നോ ലഭിച്ചിട്ടുള്ള ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ സെപ്റ്റംബർ 15ന് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നിലമ്പൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. ഫോൺ: 04931-222990.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



