ടൂറിസം വാരാഘോഷത്തിന് തുടക്കമായി; കൊല്ലം ഷാഫിയും സംഘവും നാളെ കോട്ടക്കുന്നില്‍

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തുന്ന ഓണം വാരാഘോഷത്തിന് തുടക്കമായി. വാരാഘോഷത്തിന്റെ ഉദ്ഘാടനം കോട്ടക്കുന്നില്‍ പി ഉബൈദുല്ല എം എല്‍ എ നിര്‍വഹിച്ചു. ഓണം ഒരുമയുടെ ആഘോഷമാണ്. ജാതി മത ഭേദമന്യേ മനുഷ്യരെ ഒരുമിപ്പിക്കാന്‍ ഓണത്തിന് കഴിയുമെന്നും എംഎല്‍എ പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.

ആറ് ദിവസങ്ങളിലായി വിവിധ പരിപാടികളാണ് കോട്ടക്കുന്നില്‍ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച പ്രശസ്ത ഗായകന്‍ ജാസിം ജമാലും സംഘവും അവതരിപ്പിച്ച മ്യൂസിക് ലൈവ് അരങ്ങേറി. നിരവധി പേരാണ് ഉദ്ഘടന ദിവസം കോട്ടക്കുന്നില്‍ എത്തിയത്. കോട്ടക്കുന്ന് അരങ്ങ് ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എഡിഎം എന്‍ എം മെഹറലി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി വിപിന്‍ ചന്ദ്ര, എക്‌സി. അംഗം ഇ വിലാസിനി എന്നിവര്‍ സംസാരിച്ചു.

ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി കോട്ടക്കുന്ന് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച (സെപ്റ്റംബര്‍ അഞ്ച് ) പ്രശസ്ത കലാകാരന്‍മാരായ കൊല്ലം ഷാഫി, ശ്വേത അശോക് എന്നിവരുടെ നേതൃത്വത്തില്‍ മ്യൂസിക് നൈറ്റ് അരങ്ങേറും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top