വെളിയങ്കോട് നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്കിടിച്ച് അപകടം: യുവാവിന് പരിക്ക്

പൊന്നാനി:നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്കിടിച്ച് അപകടം. അപകടത്തില്‍ യുവാവിന് പരിക്ക്.ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ വെളിയങ്കോട് കിണര്‍ നയാര പമ്പിന് എതിര്‍വശം പുലര്‍ച്ചെ 2.30 ഓടെ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്കിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം.

അപകടത്തില്‍ പരിക്ക് പറ്റിയ ബൈക്ക് യാത്രികന്‍ കക്കാട് സ്വദേശി മുഹമ്മദ് സിനാന്‍ (22) നെ വെളിയങ്കോട് ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കക്കാട് നിന്നും എറണാംകുളത്തെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമെന്നാണ് വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top