
കണ്ണൂര്‍ : പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍. ചെകുത്താന്‍ തോടിനു സമീപത്താണ് മണ്ണിടിഞ്ഞത്. ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. പാറയും മണ്ണും റോഡിലേക്ക് പതിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പാല്‍ച്ചുരം വഴി വയനാട്ടിലേക്കുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ഗതാഗതം പുനസ്ഥാപിക്കാന്‍ മണ്ണ് നീക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. ചുരം വഴിയുള്ള രാത്രിയാത്രകള്‍ പരമാവധി ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
രാവിലെ മുതല്‍ കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയില്‍ മഴ ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് പാല്‍ച്ചുരത്തിലെ ചെകുത്താന്‍ തോടിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




