
താനൂർ: നിരോധിത മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ. ചെറുമുക്ക് പള്ളിക്കത്താഴം വയലോരം റോഡിൽ താമസിക്കുന്ന പറമ്പേരി കെ പി സഹൽ ഇബ്നു അബ്ദുള്ള (29)യെയാണ് മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
സർക്കിൾ ഇൻസ്പെക്ടർ നൗഫലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വ്യാഴം ഉച്ചയ്ക്ക് ചെറുമുക്ക് -തരിമ്പിൻ റോഡില്‍നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. ഇയാളിൽനിന്ന് 05.21 ഗ്രാം മെത്താഫിറ്റമിനാണ് പിടിച്ചെടുത്തത്.
പ്രതിയെ പരപ്പനങ്ങാടി മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ പി എം അഖിൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ ആസിഫ് ഇഖ്ബാൽ, പ്രിവന്റീവ് ഓഫീസർ പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ വിനീത്, എം വിപിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രൂപിക, എക്സൈസ് ഡ്രൈവർ എം മുഹമ്മദ് നിസാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




