മാവേലിക്കസ് 2025 ; ഖവാലിയിൽ അലിഞ്ഞ് കോഴിക്കോട്

കോഴിക്കോട്:ഖവാലിയുടെ മാസ്മരികതയിൽ അലിഞ്ഞ് കോഴിക്കോട്. ബീച്ചിലെ മാവേലിക്കസ് 2025 ന്റെ വേദിയിലാണ് ആരാധകരുടെ മനം കവർന്ന് വാർസി സഹോദരരായ നസീർ അഹമ്മദ് ഖാൻ വാർസിയും നസ്സീർ അഹമ്മദ് ഖാൻ വാർസിയും സംഗീതമഴ പൊഴിച്ചത്.

ഹൈദരാബാദിൽ നിന്നുള്ള ഒൻപത് പേരടങ്ങുന്ന സംഘമാണ് ഖവാലിയുമായി കോഴിക്കോടിന്റെ ഓണം ആഘോഷമാക്കാൻ എത്തിയത്. മുത്തച്ഛനിൽ നിന്നും പിതാവിൽ നിന്നും ലഭിച്ച സംഗീത പരിശീലനമാണ് വാർസി സഹോദരന്മാരെ ഖവാലി മാന്ത്രികരാക്കി മാറ്റിയത്. പരമ്പരാഗത സുഫിയാന ഖവാലി ഗസൽ, തുമ്രി, ഭജൻ, ക്ലാസിക്കൽ ബന്ദിഷ് എന്നിവയിലും തങ്ങളുടേതായ മുദ്ര പതിപ്പിച്ചവരാണ് ഈ സഹോദരങ്ങൾ.

ഇന്ന് (സെപ്റ്റംബർ 5) കാണികൾക്ക് വേറിട്ട ദൃശ്യാനുഭവം പകരാൻ സാങ്കേതികതയും നൃത്തവും അക്രോബാറ്റിക്സും വാസ്തുവിദ്യയും കലരുന്ന ത്രിമാന ഷോ ക്യൂബോ ഇറ്റലി എത്തും. ഇറ്റാലിയൻ തിയ്യേറ്റർ സംഘമായ ക്യൂബോ ഇറ്റലി ആദ്യമായാണ് കോഴിക്കോട് ഷോ അവതരിപ്പിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top