സമാധാനവും സൗഹാര്‍ദവും വിളംബരം ചെയ്ത് ഇന്ന് നബിദിനം

 

ഇന്ന് ഇസ്ലാംമത വിശ്വാസികള്‍ക്ക്‌ നബി ദിനം . അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനം അനുസ്മരിക്കുന്ന ഒരു വിശുദ്ധ ദിനമാണ് ഹിജ്‌റ കലണ്ടര്‍ പ്രകാരമുള്ള ഇസ്ലാമിക കലണ്ടറിലെ റബീഉല്‍-അവ്വല്‍ മാസത്തിലെ 12-ാം ദിനം. ക്രിസ്തു വര്‍ഷം 570-ല്‍ മക്കയിലാണ് മുഹമ്മദ് നബി ജനിക്കുന്നത്.

നബി ദിനത്തില്‍ പ്രവാചകന്റെ ജീവിതവും ഉപദേശങ്ങളും ഓര്‍മ്മിക്കുകയും, പ്രാര്‍ത്ഥനകള്‍, ഖുര്‍ആന്‍ പാരായണം, ദാനധര്‍മ്മങ്ങള്‍ എന്നിവയിലൂടെ ആഘോഷിക്കുകയും ചെയ്യുന്നു.  മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

നബി ദിനം ആഘോഷ ഭാഗമായി പരിപാടികളാണ് നടക്കുക. മീലാദ് റാലികള്‍, പ്രവാചക പ്രകീര്‍ത്തനമായ മൗലീദ് സദസുകള്‍, നബി സന്ദേശ പ്രഭാഷണങ്ങള്‍, കുട്ടികളുടെ കലാപരിപാടികള്‍, അന്നദാനം എന്നിവയാണ് പ്രധാനമായും സംഘടിപ്പിക്കുന്നത്. മദ്രസാ വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന ഘോഷയാത്രകള്‍ നബിദിനാഘോഷത്തിന്റെ പ്രധാന ആകര്‍ഷണമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top