
കോഴിക്കോട്:നാടക പ്രേമികളുടെ കൈയടി നേടി കോഴിക്കോടൻ തെരുവിൻ്റെ കഥ പറയുന്ന ‘മിഠായിത്തെരുവ്’ നാടകം. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025 ൻ്റെ ഭാഗമായി ടൗൺഹാളിൽ അരങ്ങേറിയ നാടകമാണ് സാഹിത്യ നഗരിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്നത്.
തെരുവ് ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന നാടകം അവിടുത്തെ മനുഷ്യരെയും അവരുടെ ജീവിതവും സ്നേഹവുമെല്ലാം ചർച്ച ചെയ്യുന്നു. മിച്ചർ മാണിയും ജിലേബി മാലയും മുന്ന ഭായിയും പാത്തുവും ബീരാനുമെല്ലാം അടങ്ങിയ നിരവധി കഥാപാത്രങ്ങളാണ് നാടകത്തെ മുന്നോട്ടുനയിക്കുന്നത്.
കോഴിക്കോട്ടെ പ്രധാന തെരുവായ മിഠായിത്തെരുവിൻ്റെ പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന നാടകം മറ്റു തെരുവുകളിലൂടെയും സഞ്ചരിക്കുന്നുണ്ട്.
കോഴിക്കോടിൻ്റെ പ്രിയ എഴുത്തുകാരെയും നാടകത്തിൽ അടയാളപ്പെടുന്നു.
കോഴിക്കോട് രംഗഭാഷ അവതരിപ്പിച്ച നാടകത്തിൻ്റെ രചന നിർവഹിച്ചത് പ്രദീപ് കുമാർ കാവുന്തറയാണ്. രാജീവ് മമ്മിളിയാണ് സംവിധാനം. ഗിരീഷ് രവി, മനോജ് കോതമംഗലം, ജോഷി കാളാരൻ, അജയ് ദേവ്, സന്ധ്യാ വിനോദ്, മിത്ര പാറു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മികച്ച ജനപ്രിയ നാടകത്തിനുള്ള പുരസ്ക്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ മിഠായിത്തെരുവിന് ലഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




