
തിരുവനന്തപുരം: മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് (20631), തിരുവനന്തപുരം സെൻ ട്രൽ-മംഗളൂരു സെൻട്രൽ വന്ദേഭാരത് (20632) എക്സ്പ്രസുകൾ ഒമ്പതുമുതൽ 20 കോച്ചുകളുമായി സർവീസ് നടത്തും. നിലവിൽ 16 കോച്ചാണുള്ളത്. യാത്രക്കാർ കൂടുതലുള്ള രാജ്യത്തെ ഏഴ് വന്ദേഭാരത് എക്സ്പ്രസുകൾ കോച്ചുകൾ വർധിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ വന്ദേഭാരതിൻ്റെയും കോച്ചുകൾ കൂട്ടുന്നത്.
നാലുകോച്ചുകളിലായി 312 സീറ്റുകൾ കൂടും. രാജ്യത്ത് 180 കൂടുതൽ ഒക്യുപെൻസിയുള്ള വന്ദേഭാരതാണിത് (90 സീറ്റുള്ള ട്രെയിനിൽ ഇറങ്ങിയും കയറിയും 180 ഓളം യാത്രക്കാർ സീറ്റ് ഉപയോഗിക്കുന്നു). മംഗളുരുവിൽനിന്ന് രാവിലെ 6.25ന് പുറപ്പെടുന്ന ട്രെയിൻ പകൽ 3.05ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4.05 ന് തിരിച്ചുള്ള സർവീസ് അർധരാത്രി 12.40 ന് മംഗളൂരുവിൽ എത്തും. ബുധനാഴ്‌ച ഒഴികെയാണ് സർവീസ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




