Section

malabari-logo-mobile

പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഇന്ന് ഈസ്റ്റര്‍

HIGHLIGHTS : Today is Easter with a message of hope

പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്ന് ഈസ്റ്റര്‍. പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശു ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉയിര്‍പ്പ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ഒരു മണിക്കൂറോളം നീണ്ട ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം 10 മിനുട്ട് ഈസ്റ്റര്‍ സന്ദേശവും നല്‍കി. ശക്തമായ വിശ്വാസത്തിന് ജീവിതത്തിലെ ഒരു സന്തോഷത്തേയും തച്ചുടയ്ക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉയര്‍ത്ത് എഴുന്നല്‍പ്പിന്റെ ഓര്‍മ്മയില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍. ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നേരം പുലരും വരെ തുടര്‍ന്നു. കോതമംഗലം രൂപതക്ക് കീഴിലെ ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ദൈവാലയത്തില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. സുശ്രൂശകളിലും വിശുദ്ധ കുര്‍ബാനകളിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. പട്ടം സെന്റ് മേരിസ് പള്ളിയില്‍ കര്‍ദിനാള്‍ ക്ലിമിസ് ബാവ നേതൃത്വം നല്‍കി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!