Section

malabari-logo-mobile

റീല്‍സ് ചിത്രീകരിക്കാന്‍ പൊലീസ് ബാരിക്കേഡുകള്‍ കത്തിച്ചു; യുവാക്കള്‍ അറസ്റ്റില്‍

HIGHLIGHTS : Police set fire to barricades to film reels; Youth arrested

ഡല്‍ഹി: തിരക്കേറിയ റോഡില്‍ ഗതാഗതം തടസപ്പെടുത്തി യുവാക്കളുടെ അഭ്യാസ പ്രകടനം. ഇന്‍സ്റ്റാഗ്രാം റീല്‍സ് എടുക്കാനായി ഡല്‍ഹി ഹൈവേ ഫ്ളൈ ഓവറില്‍ യുവാക്കള്‍ കാര്‍ പാര്‍ക്ക് ചെയ്തായിരുന്നു യുവാക്കളുടെ പരാക്രമം. പൊലീസ് വെച്ച ബാരിക്കേഡുകള്‍ കത്തിച്ച് വീഡിയോ എടുത്ത് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ആയി പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വാഹന വകുപ്പ് നിയമപ്രകാരം ഇവര്‍ക്കെതിരെ കേസും 36,000 രൂപ പിഴയും ചുമത്തി.

പ്രദീപ് ധാക്ക എന്നയാളാണ് റീല്‍സ് എടുക്കാനായി തിരക്കേറിയ പശ്ചിമ വിഹാറിലെ ഫ്‌ലൈ ഓവറില്‍ ഗതാഗതം തടസപ്പെടുത്തിയത്. കാറിന്റെ ഡോര്‍ തുറന്ന് ഇയാള്‍ വാഹനം ഓടിക്കുന്ന വീഡിയോയും, പൊലീസ് ബാരിക്കേഡുകള്‍ കത്തിന്നതും ചിത്രീകരിച്ച് ഇയാള്‍ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരെ ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഡല്‍ഹി ട്രാഫിക് പൊലീസാണ് ഇയാള്‍ക്ക് എതിരെ കേസ് എടുത്തത്. ഇയാളുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. വാഹനത്തില്‍ നിന്ന് ഏതാനും വ്യാജ പ്ലാസ്റ്റിക് ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!