Section

malabari-logo-mobile

റിയാദ് കെ.എം.സി.സി ‘നാട്ടിലൊരു പെരുന്നാള്‍’ ഒരു കോടിയോളം രൂപയുടെ ധനസഹായം വിതരണം ചെയ്യും

HIGHLIGHTS : Today is a festival in Riyadh KMCC country A financial assistance of Rs.1 crore will be distributed

തിരൂരങ്ങാടി: റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ കുടുംബ സംഗമവും ധനസഹായ വിതരണവും വെള്ളിയാഴ്ച്ച നടക്കുമെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ഞൂറിലേറെ കുടുംബങ്ങള്‍ പങ്കെടുക്കും.

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, അഡ്വ.പി.എം.എ സലാം, അഡ്വ.എന്‍ ഷംസുദ്ധീന്‍, മഞ്ഞളാംകുഴി അലി, വി.ടി ബല്‍റാം, അഡ്വ.വി.എസ്. ജോയ് മറ്റു പ്രമുഖരും പങ്കെടുക്കും. വൈകീട്ട് ഏഴ് മുതല്‍ പട്ടുറുമാല്‍ ഫെയിമുകളുടെ നേതൃത്വത്തില്‍ ഇശല്‍ വിരുന്നും അരങ്ങേറും.

sameeksha-malabarinews

വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം 2.30 മുതല്‍ ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് നാട്ടിലൊരു പെരുന്നാല്‍ എന്ന് പേരിട്ടിരിക്കുന്ന പരിപാടി നടക്കുന്നത്. റിയാദ് കെ.എം.സി.സിയുടെ നാട്ടിലെ മുഴുവന്‍ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പരിപാടിയില്‍ റിയാദ് കെ.എം.സി.സി കുടുംബ സുരക്ഷ ഫണ്ട് കൈമാറല്‍ പത്ത് ലക്ഷം രൂപ വീതവും, വിവിധ സി.എച്ച് സെന്ററുകള്‍ ഉള്‍പ്പെടെ കാരുണ്യ കേന്ദ്രങ്ങള്‍ക്കുള്ള അരക്കോടിയിലേറെ രൂപയുടെ ധനസഹായ വിതരണവും ചടങ്ങില്‍ നടക്കുമെന്നും മുസ്തഫ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ.എം.സി.സി നേതാക്കളായ എ.കെ മുസ്തഫ, സുബൈര്‍ അരിമ്പ്ര എന്നിവരും പങ്കെടുത്തു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!