സവാള കയറ്റുമതി നിരോധിച്ചു

 ദില്ലി: സവാളയുടെ വില കുത്തനെ ഉയര്‍ന്നതോടെ രാജ്യത്തുനിന്നുള്ള സവാള കയറ്റുമതി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. സവാളയുടെ വില പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം.

ഓഗസ്റ്റില്‍ 28 രൂപയായിരുന്ന ഉള്ളിക്ക് സെപ്റ്റംബര്‍ 20ല്‍ എത്തി പിന്നീടിപ്പോള്‍ 60 രൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇതോടൊപ്പം തന്നെ തക്കാളിക്കും വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കിലോയ്ക്ക് 30 രൂപയായിരുന്നത് ഇപ്പോ ഇരട്ടിയായിരിക്കുകയാണ്.

ഉള്ളിയുടെയും തക്കാളിയുടെയും വിലയിലുണ്ടായിരിക്കുന്ന വര്‍ധനവ് സാധാരണക്കാരന്റെ നിത്യജീവിത്തെ ഏറ് പ്രതികൂലമായാണ് ബാധിക്കുന്നത്.

Share news
error: Content is protected !!
Scroll to Top