കുമ്മനം ഇല്ല;ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

കോഴിക്കോട്: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കോന്നിയിലും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷ് വട്ടിയൂര്‍ക്കാവിലും മത്സരിക്കും. രവിശതന്ത്രി കണ്ടാര്‍ മഞ്ചേശ്വരത്തും എറണാകുളത്ത് സി ജെ രാജഗോപാലും അരൂരില്‍ കെ പി പ്രകാശ് ബാബുവുമാണ് സ്ഥാനാര്‍ത്ഥികള്‍.

പട്ടിക പുറത്തുവന്നതോടെ കുമ്മനം രാജശേഖരനില്‍ ആര്‍എസ്എസിനുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നുള്ള വാദത്തിന് ബലം വര്‍ധിക്കുന്നു. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപാലന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മറുപക്ഷം സമ്മര്‍ദ്ദം ശക്തമാക്കിയതോടെ കുമ്മനത്തെ ഒഴിവാക്കുകയായിരുന്നു.

Related Articles