ഉത്തര്‍പ്രദേശില്‍ കനത്ത മഴ ;73 മരണം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കനത്തമഴ തുടരുന്നു. നാല് ദിവസമായി തുടരുന്ന മഴയില്‍ ഇതുവരെ 73 പേര്‍ മരിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

പട്‌ന നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളത്തിനിടിയിലായിരിക്കുകയാണ്. മഴയില്‍ പട്‌നയിലും ബീഹാറിന്റെയും പല ഭാഗങ്ങളിലും ട്രെിന്‍ ഗതാഗതം തടസപ്പെട്ടു.

ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്. അടുത്ത രണ്ടു ദിവസം കൂടി ഉത്തര്‍പ്രദേശില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

Share news
error: Content is protected !!
Scroll to Top