തിരൂരങ്ങാടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി: കഴിഞ്ഞദിവസം ദേശീയപാതയില്‍ കക്കാട് കാച്ചടിക്ക് സമീപം നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടയത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. പരേതനായ കരുവാട്ടില്‍ അബ്ദുറഹിമാന്റെ മകന്‍ മുജീബ് റഹ്മാന്‍(32)ആണ്
ഇന്നു പുലര്‍ച്ചെ 2.30 ഓടെ മരിച്ചത്.

ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കരിമ്പില്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും. ഭാര്യ :സഹര്‍ബാന്‍. മക്കള്‍: ഷബീബ് റഹ്മാന്‍,ഷാനിബ .

അന്നുണ്ടായ അപകടത്തില്‍ 40 ദിവസം പ്രായമുള്ള വേങ്ങര അച്ചനമ്പലം തുമ്പത്ത് ഷഫീഖിന്റെ മകള്‍ ജസ മെഹ്‌റിന്‍ മരണപ്പെട്ടുകയും മുജീബ് റഹ്മാന്‍ ഇള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചെമ്മാട് അമ്പലപ്പടിയില്‍ നിന്ന് കാച്ചടിയിലേക്ക് വരികയായിരുന്ന ഓട്ടോ കാച്ചടി ഭഗവതി ക്ഷേത്ര റോഡിലെ ഇറക്കത്തില്‍ വെ്ച്ച് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top