സംസ്ഥാനത്ത് ഇന്ന് നാല്‍പ്പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 40 പേര്‍ക്ക കോവിഡ് സ്ഥിരീകരിച്ചു പത്ത് പേര്‍ക്ക് ഫലം നെഗറ്റീവ്
കാസര്‍കോട് 10 പാലക്കാട് 8 ആലപ്പുഴ 7 കൊല്ലം 4 പത്തനംതിട്ട 3 വയനാട് 3 കോഴിക്കോട് 2 കണ്ണൂര്‍ 1 എറണാകുളം 2. എന്നതാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇന്ന് മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍നിന്നും വന്നവരാണ്. ഇവരടക്കം 28 പേര്‍ ഇതരസംസ്ഥാനത്ത് നിന്നും വന്നവരാണ്. 9 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.
ഇതോടെ സംസ്ഥാനത്ത് 1004 പേര്‍ രോഗബാധിതരായി. ഇതില്‍ 445 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 1,70,832 പേര്‍ നിരീക്ഷണത്തിലാണ്. 229 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top