താനൂര്‍: കൊറോണ പശ്ചാത്തലത്തില്‍ തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് വലിയ രീതിയിലുള്ള സൗജന്യ സൗകര്യങ്ങളൊരുക്കാന്‍ തയ്യാറാണെന്ന് താനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദ അറിയിച്ചു.
നിലവില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ആളുകള്‍ക്കാണ് നഗരസഭാ ക്വാറന്റൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതോടൊപ്പം ഭക്ഷണ സൗകര്യങ്ങളും നല്‍കി വരുന്നുണ്ട്. ഇതിനു പുറമേയാണ് താനൂര്‍ നഗരസഭ പരിധിയിലെ മുഴുവന്‍ രാജ്യങ്ങളിലുമുള്ള പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തയ്യാറായത്.
ഏഴു കേന്ദ്രങ്ങളാണ് നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ആവശ്യാനുസരണം എത്രപേര്‍ക്ക് വേണമെങ്കിലും സൗജന്യ സൗകര്യമൊരുക്കുമെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.




