
പരപ്പനങ്ങാടി: ശനിയാഴ്ച മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച 37 പേരില്‍ നാലു പേര്‍ പരപ്പനങ്ങാടി സ്വദേശികള്‍. ഇവര്‍ നാലുപേരും വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുന്നവരാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജൂണ്‍ ആറിന് റിയാദില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയ പരപ്പനങ്ങ്ാടി ചെട്ടിപ്പടി സ്വദേശിയായ 48 വയസ്സുകാരന്‍, ഇയാളുടെ മകന്‍ 16 കാരി,
ജൂണ്‍ 25ന് ദമാമില്‍നിന്നും കരിപ്പൂര്‍ വഴി നാട്ടിലെത്തിയ പരപ്പനങ്ങാടി ഉള്ളണം സ്വദേശിയായ 45 കാരന്‍.
ജൂണ്‍ 22ന് റിയാദില്‍ നിന്നും കരിപ്പൂര്‍ വഴിയെത്തിയ ചെട്ടിപ്പടി സ്വദേശിനി 25 വയസ്സുകാരി


എന്നിവരാണ് വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുമെത്തി മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
49
49