മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കേ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മഞ്ചേരി:  കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരണപ്പെട്ടയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു്. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ്(82)നാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്നലെയാണ് മുഹമ്മദ് മരിച്ചത്. നിരീക്ഷണത്തിലിരിക്കെ മരിച്ചതിനാല്‍ ഇയാളുടെ സ്രവം പരിശോധനക്ക് അയച്ചിരുന്നു.
റിയാദില്‍ നിന്നുമെത്തി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്ത് പനി ശക്തമായതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു.

ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണപ്പെടുന്നവരുടെ എണ്ണം 25 ആയി.

Share news
error: Content is protected !!
Scroll to Top