കോഴിക്കോട് കോഴിക്കോട്ട് നിന്നും കണ്ണൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ്സില്‍ കോവിഡ് രോഗി സഞ്ചരിച്ച സംഭവത്തില്‍ ബസ്സിലെ കണ്ടക്ടറെയും യാത്രക്കാരെയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
ഇയാള്‍ പാലക്കാട് തൃത്താല കൂടല്ലൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ സ്വന്തം നാടായ കണ്ണൂരിലേക്ക് മുങ്ങുകയായിരുന്നു.
ജൂണ്‍ 23ന്് തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും ഇയാളടക്കമുള്ള നാലംഗ സംഘം കേരളത്തിലെത്തിയത്. ഇയാള്‍ സുഹൃത്തിനൊപ്പം കൂടല്ലൂരില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ജൂണ്‍ മുപ്പതിന് ഇയാളുടെ സ്രവം പരിശോധനക്കയച്ചിരുന്നു. ഇന്നലെ ഇതിന്റെ ഫലം പോസിററീവ് ആയതിനെ തുടര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ ബന്ധപ്പെടുമ്പോളാണ് ഉച്ചയോടെ ഇയാള്‍ നാട്ടിലേക്ക് മുങ്ങിയ വിവരം അറിയുന്നത് . തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സുഹൃത്തിന്റെ ബൈക്കില്‍ കോഴിക്കോട്ടേക്ക് എത്തുകയും അവിടെ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ കണ്ണൂരിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും വിവരം ലഭിച്ചു. തുടര്‍ന്ന കൊയിലാണ്ടിയില്‍ വെച്ച് ബസ് പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന ഇയാളെ ആംബുലന്‍സില്‍ തലശ്ശേരി കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാള്‍ സഞ്ചരിച്ച കോഴിക്കോട് കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ്സിലെ തൊട്ടടുത്ത സീറ്റിലിരുന്ന എട്ട് യാത്രക്കാരോടും, കണ്ടക്ടറോടുമാണ് ഇപ്പോള്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവിശ്യപ്പെട്ടിരിക്കുന്നത്. ഈ ബസ്സില്‍ കോഴിക്കോട്ടുനിന്നും അന്‍പതോളം പേര്‍ യാത്രചെയ്തിരുന്നതായി കണ്ടക്ടര്‍ പറയുന്നുണ്ട്. കോവിഡ് ബാധിച്ചയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്.




