തിരൂരങ്ങാടിയില്‍ ലോറി വൈദ്യുതി കാലില്‍ ഇടിച്ചു വന്‍ ദുരന്തം ഒഴിവായി

തിരൂരങ്ങാടി: ടിപ്പര്‍ ലോറി ഇടിച്ച് വൈദ്യുതി പോസ്റ്റും, ലൈനും തകര്‍ന്നു വന്‍ ദുരന്തം ഒഴിവായി.മമ്പുറം ചന്തപ്പടി ബൈപ്പാസ് റോഡ് ജംഗ്ഷന് സമീപത്ത് ഇന്ന് രാവിലെ എട്ടുമണിക്കാണ് സംഭവം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കക്കാട് ഭാഗത്തുനിന്ന് എം സാന്റുമായി വരികയായിരുന്ന ടോറസ് ടിപ്പര്‍ലോറി എതിരെ വന്ന സ്വകാര്യ ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ വൈദ്യുതി കാലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുമ്പുകാല്‍ വളഞ്ഞ് ലോറിക്ക് മുകളിലേക്ക് വീഴുകയും വൈദ്യുതി ലൈന്‍തകരുകയും ചെയ്തു. ബൈപ്പാസ് റോഡ് വഴി പോകേണ്ട ലോറി വണ്‍വേ ലംഘിച്ചാണ് വന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
നാട്ടുകാരും പോലീസും ചേര്‍ന്ന് പെട്ടന്ന് വൈദ്യുതി ലൈന്‍ ഓഫാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചെമ്മാട്ട് നിന്നും കോട്ടക്കലിലേക്ക് പോകുകയായിരുന്ന ബസ് ഈ ലോറിയോടും വൈദ്യുതി ലൈനിനോടും തൊട്ടു തൊട്ടില്ല എന്ന രീതിയിലായിരുന്നു നിന്നിരുന്നത്.

തകരാറിലായ വൈദ്യുതി ലൈന്‍ തൂണ്‍ മാറ്റി വൈകുന്നേരത്തോടെയാണ് പൂര്‍വ സ്ഥിതിയിലാക്കിയത്.

ഇവിടെ റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ച വൈദ്യുതിപോസ്റ്റ് കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇത് മാറ്റണമെന്ന് നാട്ടുകാര്‍ ഏറെ നാളായി ആവശ്യപ്പെട്ടു വരുന്നതാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •