പൊന്നാനി വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരന് കോവിഡ് എന്ന് പ്രചരിക്കുന്ന വാര്‍ത്ത വ്യാജം

പൊന്നാനി:  പൊന്നാനി നഗരസഭയിലെ ചന്തപ്പടിയിലെ ചില വസ്ത്രവ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് നഗരസഭ ചെയര്‍മാന്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം വോയ്‌സ് ക്ലിപ്പ് അടിസ്ഥാനരഹിതമെന്ന് നഗരസഭാ ചെയര്‍മാന്‍ വ്യക്തമാക്കി. നഗരസഭയുടെ ഫെയസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പൊന്നാനിയില്‍ സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളെ കുറിച്ച് നഗരസഭ കൃത്യമായ വിവരം പുറത്തുവിടുന്നുണ്ടെന്നും ഇതുമാത്രമെ വിശ്വാസത്തിലെടുക്കാവു എന്നും ചെയര്‍മാന്‍ പറഞ്ഞു.

Share news
 • 7
 •  
 •  
 •  
 •  
 •  
 • 7
 •  
 •  
 •  
 •  
 •