കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 2,318 പേര്‍ക്ക് രോഗബാധ; 2,221 പേര്‍ക്ക് രോഗമുക്തി

2,246 through direct contact
Health workers01
27 infected without knowing the source
18,400 people were treated for the disease
A total of 53,582 people were under surveillance

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലപ്പുറം: ജില്ലയില്‍ ഇന്ന് 2,318 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 16.36 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,221 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ്മുക്തരായവരുടെ എണ്ണം 3,55,068 ആയി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വാറസ്ബാധയുണ്ടായിരിക്കുന്നത്. 2,246 പേര്‍ക്കാണ് ഇത്തരത്തില്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 27 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 37 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലിപ്പോള്‍ 53,582 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത് 18,400 പേരാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 658 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 381 പേരും 131 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 503 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,402 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ വീഴ്ച പാടില്ല:
ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് ജില്ലയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്. ഇക്കാര്യത്തില്‍ പൊതു സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും രോഗ വ്യാപനത്തിനുള്ള സാധ്യത തിരിച്ചറിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.

വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 23
ആലങ്കോട് 24
ആലിപ്പറമ്പ് 28
അമരമ്പലം 38
ആനക്കയം 15
അങ്ങാടിപ്പുറം 24
അരീക്കോട് 15
ആതവനാട് 44
ഊരകം 10
ചാലിയാര്‍ 15
ചീക്കോട് 08
ചേലേമ്പ്ര 24
ചെറിയമുണ്ടം 03
ചെറുകാവ് 16
ചോക്കാട് 11
ചുങ്കത്തറ 29
എടക്കര 39
എടപ്പറ്റ 11
എടപ്പാള്‍ 40
എടരിക്കോട് 12
എടവണ്ണ 41
എടയൂര്‍ 21
ഏലംകുളം 21
ഇരിമ്പിളിയം 38
കാലടി 05
കാളികാവ് 21
കല്‍പകഞ്ചേരി 10
കണ്ണമംഗലം 25
കരുളായി 19
കരുവാരക്കുണ്ട് 20
കാവനൂര്‍ 40
കീഴാറ്റൂര്‍ 28
കീഴുപറമ്പ് 20
കോഡൂര്‍ 19
കൊണ്ടോട്ടി 31
കൂട്ടിലങ്ങാടി 42
കോട്ടക്കല്‍ 06
കുറുവ 12
കുറ്റിപ്പുറം 52
കുഴിമണ്ണ 14
മക്കരപ്പറമ്പ് 01
മലപ്പുറം 40
മമ്പാട് 29
മംഗലം 04
മഞ്ചേരി 59
മങ്കട 08
മാറാക്കര 32
മാറഞ്ചേരി 15
മേലാറ്റൂര്‍ 24
മൂന്നിയൂര്‍ 27
മൂര്‍ക്കനാട് 51
മൂത്തേടം 13
മൊറയൂര്‍ 14
മുതുവല്ലൂര്‍ 07
നന്നമ്പ്ര 16
നന്നംമുക്ക് 12
നിലമ്പൂര്‍ 59
നിറമരുതൂര്‍ 13
ഒതുക്കുങ്ങല്‍ 17
ഒഴൂര്‍ 16
പള്ളിക്കല്‍ 33
പാണ്ടിക്കാട് 64
പരപ്പനങ്ങാടി 19
പറപ്പൂര്‍ 10
പെരിന്തല്‍മണ്ണ 22
പെരുമണ്ണ ക്ലാരി 06
പെരുമ്പടപ്പ് 50
പെരുവള്ളൂര്‍ 29
പൊന്മള 09
പൊന്മുണ്ടം 01
പൊന്നാനി 48
പൂക്കോട്ടൂര്‍ 32
പോരൂര്‍ 03
പോത്തുകല്ല് 14
പുലാമന്തോള്‍ 14
പുളിക്കല്‍ 30
പുല്‍പറ്റ 20
പുറത്തൂര്‍ 16
പുഴക്കാട്ടിരി 05
താനാളൂര്‍ 23
താനൂര്‍ 15
തലക്കാട് 05
തവനൂര്‍ 37
താഴേക്കോട് 04
തേഞ്ഞിപ്പലം 10
തെന്നല 08
തിരുനാവായ 15
തിരുവാലി 10
തൃക്കലങ്ങോട് 14
തൃപ്രങ്ങോട് 10
തുവ്വൂര്‍ 32
തിരൂര്‍ 33
തിരൂരങ്ങാടി 16
ഊര്‍ങ്ങാട്ടിരി 27
വളാഞ്ചേരി 51
വളവന്നൂര്‍ 19
വള്ളിക്കുന്ന് 14
വട്ടംകുളം 13
വാഴക്കാട് 28
വാഴയൂര്‍ 07
വഴിക്കടവ് 36
വെളിയങ്കോട് 10
വേങ്ങര 31
വെട്ടത്തൂര്‍ 23
വെട്ടം 08
വണ്ടൂര്‍ 23

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •