കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് പൊന്നാനി ബീച്ചിലേക്ക് സന്ദര്‍ശകരുടെ പ്രവാഹം: ശക്തമായ നടപടിയുമായി പൊന്നാനി പോലീസ്

The influx of visitors to Ponnani beach overcame the Covid restrictions: Ponnani police with strong action

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൊന്നാനി: കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി കുടുംബത്തോടൊപ്പവും, കൂട്ടമായുമാണ് സന്ദര്‍ശകര്‍ പൊന്നാനി, പുതുപൊന്നാനി ബീച്ചുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്..

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ഥലഞ്ഞെത്തിയ പൊന്നാനി പോലീസ് ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. ഇത്തരത്തില്‍ കൂട്ടമായെത്തുന്നവരെ പിടികൂടി ബോധവല്‍കരണം നടത്തി തിരിച്ചയക്കുകയാണ് പോലീസ്. ഗതാഗത നിയമങ്ങള്‍ ലംഘിച്ച് വാഹനങ്ങളുമായി വരുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെനും പൊന്നാനി പോലീസ് അറിയിച്ചു..

എന്നാല്‍ സന്ദര്‍ഷനത്തിനെത്തുന്നവര്‍ പൊന്നാനിയിലുള്ളവരല്ലെന്നും, മറ്റു പല സ്ഥലങ്ങില്‍ നിന്നുമാണ് വരുന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. പൊന്നാനി ഹാര്‍ബര്‍ മുതല്‍ പുതുപൊന്നാനി മുനമ്പം വരെയാണ് സന്ദര്‍ഷകരുടെ തിരക്ക് അനുഭവപ്പെടുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •