Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 5,388 പേര്‍ക്ക് രോഗബാധ; 3,946 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : Test positivity was 39.03 percent 5,185 through direct contact Health workers0 For 128 people without knowing the source 48,529 people were tre...

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന. ഇന്ന് 5,388 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസം രോഗബാധിതരാകുന്നവരുടെ എണ്ണം 5,000 കടക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതാണ്. 39.03 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണമാണ് ഇന്നും കൂടുതല്‍. ഇത്തരത്തില്‍ 5,185 പേര്‍ക്കാണ് രോഗബാധ. 128 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 74 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

sameeksha-malabarinews

74,480 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 48,529 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,450 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 162 പേരും 228 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 163 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

ബുധനാഴ്ച 3,946 പേര്‍ രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,67,148 ആയി. ജില്ലയില്‍ ഇതുവരെ 732 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

വൈറസ് വ്യാപനം തടയാന്‍ അതീവ ജാഗ്രത പുലര്‍ത്തണം: ജില്ലാ കലക്ടര്‍

കോവിഡ് വൈറസ് വ്യാപനം വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 5,000 കടന്നിരിക്കുന്നു എന്നത് ഗൗരവമായി കാണണം. വൈറസ് വ്യാപനം തടയാന്‍ അതീവ ജാഗ്രതയാണ് അനിവാര്യമെന്നും പൊതു സമൂഹം രോഗ നിര്‍വ്യാപന നടപടികളുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു.

ആരില്‍ നിന്നും രോഗം പിടിപെടാവുന്ന അവസ്ഥയാണ് നിലവിലേത്. ഇത് കണക്കിലെടുത്ത് അത്യാവശ്യങ്ങള്‍ക്ക് മാത്രമല്ലാതെ വീടിനു പുറത്തിറങ്ങരുത്. വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൊതുജനാരോഗ്യ സംരക്ഷണത്തിനായുള്ളതാണ്. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വേണ്ട സൗകര്യങ്ങള്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ കൃത്യമായ സാമൂഹിക അകലം പാലിക്കുകയും രണ്ട് മാസ്‌ക്കുകള്‍ ശരിയായ രീതിയില്‍ ധരിക്കുകയും വേണം.

ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും നടപടികള്‍ സ്വീകരിക്കും. വൈറസ് വ്യാപനം തടയുന്നതിനും രോഗബാധിതര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനും കാര്യക്ഷമമായ നടപടികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ആശങ്കയില്ലാതെ അതീവ ജാഗ്രതയോടെ തന്നെ ഈ ഘട്ടവും തരണം ചെയ്യാമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

വീടുകളിലും ആരോഗ്യ സുരക്ഷ ഉറപ്പാക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീടുകളിലും ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന മുന്നറിയിപ്പി നല്‍കി. വീട്ടില്‍ നിന്നു പുറത്തിറങ്ങുന്നവരില്‍ നിന്നുണ്ടാകുന്ന അനാസ്ഥ പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ആരോഗ്യത്തിന് വെല്ലുവിളി സൃഷ്ടിക്കും. ഒരു തരത്തിലുമുള്ള അശ്രദ്ധയുമില്ലാതെ ജീവന്റെ വിലയുള്ള ജാഗ്രതയാണ് പൊതു സമൂഹത്തില്‍ നിന്നുണ്ടാകേണ്ടത്.

പൊതു സമ്പര്‍ക്കം ഒഴിവാക്കുകയും അത്യാവശ്യ ഘട്ടത്തില്‍ പുറത്തിറങ്ങേണ്ടിവരുന്നവര്‍ സാമൂഹ്യ അകലം പാലിക്കുകയും മാത്രമാണ് വൈറസ് വ്യാപനം തടയുന്നതിനുള്ള പോംവഴി. കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഒരു കാരണവശാലും വീടിനു പുറത്തിറങ്ങരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാലും വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാലും അത് മറച്ചുവെക്കരുത്. നേരിട്ട് ആശുപത്രികളില്‍ പോകാതെ ആരോഗ്യ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ച് ആരോഗ്യ സംരക്ഷണം ഉറപ്പാക്കണം. അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 64
ആലങ്കോട് 34
ആലിപ്പറമ്പ് 33
അമരമ്പലം 18
ആനക്കയം 36
അങ്ങാടിപ്പുറം 101
അരീക്കോട് 48
ആതവനാട് 53
ഊരകം 33
ചാലിയാര്‍ 11
ചീക്കോട് 24
ചേലേമ്പ്ര 32
ചെറിയമുണ്ടം 25
ചെറുകാവ് 21
ചോക്കാട് 57
ചുങ്കത്തറ 39
എടക്കര 35
എടപ്പറ്റ 12
എടപ്പാള്‍ 96
എടരിക്കോട് 29
എടവണ്ണ 66
എടയൂര്‍ 48
ഏലംകുളം 37
ഇരിമ്പിളിയം 35
കാലടി 59
കാളികാവ് 96
കല്‍പകഞ്ചേരി 42
കണ്ണമംഗലം 46
കരുളായി 12
കരുവാരക്കുണ്ട് 33
കാവനൂര്‍ 88
കീഴാറ്റൂര്‍ 40
കീഴുപറമ്പ് 33
കോഡൂര്‍ 44
കൊണ്ടോട്ടി 89
കൂട്ടിലങ്ങാടി 51
കോട്ടക്കല്‍ 76
കുറുവ 33
കുറ്റിപ്പുറം 84
കുഴിമണ്ണ 20
മക്കരപ്പറമ്പ് 51
മലപ്പുറം 354
മമ്പാട് 34
മംഗലം 28
മഞ്ചേരി 183
മങ്കട 36
മാറാക്കര 33
മാറഞ്ചേരി 133
മേലാറ്റൂര്‍ 16
മൂന്നിയൂര്‍ 67
മൂര്‍ക്കനാട് 26
മൂത്തേടം 11
മൊറയൂര്‍ 49
മുതുവല്ലൂര്‍ 30
നന്നമ്പ്ര 29
നന്നംമുക്ക് 28
നിലമ്പൂര്‍ 62
നിറമരുതൂര്‍ 15
ഒതുക്കുങ്ങല്‍ 35
ഒഴൂര്‍ 26
പള്ളിക്കല്‍ 40
പാണ്ടിക്കാട് 34
പരപ്പനങ്ങാടി 130
പറപ്പൂര്‍ 35
പെരിന്തല്‍മണ്ണ 99
പെരുമണ്ണ ക്ലാരി 23
പെരുമ്പടപ്പ് 50
പെരുവള്ളൂര്‍ 56
പൊന്മള 19
പൊന്മുണ്ടം 27
പൊന്നാനി 80
പൂക്കോട്ടൂര്‍ 28
പോരൂര്‍ 34
പോത്തുകല്ല് 20
പുലാമന്തോള്‍ 18
പുളിക്കല്‍ 33
പുല്‍പ്പറ്റ 38
പുറത്തൂര്‍ 68
പുഴക്കാട്ടിരി 36
താനാളൂര്‍ 21
താനൂര്‍ 29
തലക്കാട് 33
തവനൂര്‍ 108
താഴേക്കോട് 46
തേഞ്ഞിപ്പലം 40
തെന്നല 31
തിരുനാവായ 47
തിരുവാലി 154
തൃക്കലങ്ങോട് 41
തൃപ്രങ്ങോട് 26
തുവ്വൂര്‍ 15
തിരൂര്‍ 97
തിരൂരങ്ങാടി 61
ഊര്‍ങ്ങാട്ടിരി 70
വളാഞ്ചേരി 68
വളവന്നൂര്‍ 80
വള്ളിക്കുന്ന് 65
വട്ടംകുളം 29
വാഴക്കാട് 25
വാഴയൂര്‍ 31
വഴിക്കടവ് 35
വെളിയങ്കോട് 67
വേങ്ങര 73
വെട്ടത്തൂര്‍ 15
വെട്ടം 21
വണ്ടൂര്‍ 113

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!