Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 4,166 പേര്‍ക്ക് കൂടി രോഗബാധ; 2,711 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : The test positivity rate was 33.41 percent 3,932 through direct contact Health workers01 218 without knowing the source 42,982 people were trea...

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 പ്രതിദിന രോഗികളുടെ എണ്ണം 4,000 ന് മുകളില്‍ തന്നെ തുടരുന്നു. ഇന്ന് 4,166 പേര്‍കൂടി വൈറസ് ബാധിതരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 33.41 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതിയില്‍ മാറ്റമില്ല. ഇത്തരത്തില്‍ 3,932 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ്ബാധ കണ്ടെത്തി. 218 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ എട്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

62,063 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 42,982 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,001 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 213 പേരും 252 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 11 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു.

sameeksha-malabarinews

കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനത്തിനിടയിലും പരമാവധി രോഗികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ജില്ലയിലെ ആരോഗ്യ സംവിധാനത്തിന് സാധിക്കുന്നുണ്ട്. ബുധനാഴ്ച മാത്രം 2,711 പേരാണ് രോഗമുക്തരായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,37,523 ആയി. ഇതുവരെയായി ജില്ലയില്‍ 703 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍
രോഗബാധക്കുള്ള സാധ്യത തിരിച്ചറിഞ്ഞ് സ്വയം സുരക്ഷിതരാകണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് സമൂഹ വ്യാപനത്തിനുള്ള സാഹചര്യം തിരിച്ചറിഞ്ഞുള്ള സമീപനമാണ് പൊതു സമൂഹത്തില്‍ നിന്നുണ്ടാകേണ്ടതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ച് അറിയിച്ചു. ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇക്കാര്യത്തില്‍ ആരില്‍ നിന്നുണ്ടാകുന്ന അലംഭാവവും സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയെ ബാധിക്കും. കോവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നാടിന്റെ നന്മ ലക്ഷ്യമിട്ടുള്ളതാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ജില്ലയില്‍ പൊലീസും വാര്‍ഡ് തല ജാഗ്രതാ സമിതികളും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

പ്രതിദിന രോഗികളുടെ എണ്ണം 4,000 എത്തിയത് കോവിഡ് 19 വൈറസിന്റെ അതിതീവ്ര വ്യാപനത്തിന്റെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീനയും പറഞ്ഞു. ഈ ഘട്ടത്തില്‍ സ്വയം സുരക്ഷിതരാകുന്നതാണ് പ്രധാനം. എവിടെവെച്ചും വൈറസ് ബാധക്ക് സാധ്യതയുണ്ടെന്ന് എല്ലാവരും സ്വയം തിരിച്ചറിയണം. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നിസ്സാരമായി കാണരുത്. വൈറസ് വ്യാപനം തടയാന്‍ പൊതുജന പിന്തുണ അനിവാര്യമാണ്. പൊതു സ്ഥലങ്ങളില്‍ പോകുന്നവര്‍ വൈറസ് ബാധ തടയുന്നതിനായി സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുന്നതുള്‍പ്പടെ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 44
ആലങ്കോട് 11
ആലിപ്പറമ്പ് 14
അമരമ്പലം 08
ആനക്കയം 23
അങ്ങാടിപ്പുറം 87
അരീക്കോട് 45
ആതവനാട് 41
ഊരകം 25
ചാലിയാര്‍ 20
ചീക്കോട് 13
ചേലേമ്പ്ര 31
ചെറിയമുണ്ടം 07
ചെറുകാവ് 31
ചോക്കാട് 07
ചുങ്കത്തറ 25
എടക്കര 30
എടപ്പറ്റ 05
എടപ്പാള്‍ 64
എടരിക്കോട് 33
എടവണ്ണ 43
എടയൂര്‍ 38
ഏലംകുളം 19
ഇരിമ്പിളിയം 52
കാലടി 38
കാളികാവ് 12
കല്‍പകഞ്ചേരി 22
കണ്ണമംഗലം 47
കരുളായി 04
കരുവാരക്കുണ്ട് 91
കാവനൂര്‍ 34
കീഴാറ്റൂര്‍ 25
കീഴുപറമ്പ് 42
കോഡൂര്‍ 27
കൊണ്ടോട്ടി 78
കൂട്ടിലങ്ങാടി 32
കോട്ടക്കല്‍ 108
കുറുവ 24
കുറ്റിപ്പുറം 75
കുഴിമണ്ണ 27
മക്കരപ്പറമ്പ് 29
മലപ്പുറം 252
മമ്പാട് 31
മംഗലം 17
മഞ്ചേരി 116
മങ്കട 48
മാറാക്കര 49
മാറഞ്ചേരി 30
മേലാറ്റൂര്‍ 07
മൂന്നിയൂര്‍ 58
മൂര്‍ക്കനാട് 33
മൂത്തേടം 08
മൊറയൂര്‍ 109
മുതുവല്ലൂര്‍ 24
നന്നമ്പ്ര 26
നന്നംമുക്ക് 08
നിലമ്പൂര്‍ 42
നിറമരുതൂര്‍ 11
ഒതുക്കുങ്ങല്‍ 47
ഒഴൂര്‍ 16
പള്ളിക്കല്‍ 32
പാണ്ടിക്കാട് 34
പരപ്പനങ്ങാടി 103
പറപ്പൂര്‍ 36
പെരിന്തല്‍മണ്ണ 61
പെരുമണ്ണ ക്ലാരി 15
പെരുമ്പടപ്പ് 30
പെരുവള്ളൂര്‍ 112
പൊന്മള 20
പൊന്മുണ്ടം 10
പൊന്നാനി 78
പൂക്കോട്ടൂര്‍ 83
പോരൂര്‍ 31
പോത്തുകല്ല് 12
പുലാമന്തോള്‍ 21
പുളിക്കല്‍ 64
പുല്‍പ്പറ്റ 23
പുറത്തൂര്‍ 31
പുഴക്കാട്ടിരി 23
താനാളൂര്‍ 16
താനൂര്‍ 19
തലക്കാട് 18
തവനൂര്‍ 86
താഴേക്കോട് 17
തേഞ്ഞിപ്പലം 151
തെന്നല 19
തിരുനാവായ 38
തിരുവാലി 14
തൃക്കലങ്ങോട് 31
തൃപ്രങ്ങോട് 12
തുവ്വൂര്‍ 07
തിരൂര്‍ 37
തിരൂരങ്ങാടി 58
ഊര്‍ങ്ങാട്ടിരി 38
വളാഞ്ചേരി 78
വളവന്നൂര്‍ 21
വള്ളിക്കുന്ന് 72
വട്ടംകുളം 46
വാഴക്കാട് 27
വാഴയൂര്‍ 16
വഴിക്കടവ് 17
വെളിയങ്കോട് 22
വേങ്ങര 68
വെട്ടത്തൂര്‍ 15
വെട്ടം 09
വണ്ടൂര്‍ 32

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!