Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 1,874 പേര്‍ക്ക് രോഗബാധ; 165 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : 1,804 through direct contact Two health workers 67 infected without knowing the source 12,813 people were treated for the disease A total of 28...

മലപ്പുറം: ജില്ലയില്‍ ഇന്ന് 1,874 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കുമ്പോള്‍ നേരിട്ടുള്ള സമ്പര്‍ക്കമാണ് പ്രധാന വെല്ലുവിളി തീര്‍ക്കുന്നത്. ഇന്ന് കോവിഡ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,804 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 67 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധിതരില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. ഇതിനിടെ 165 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,25,829 ആയി.

ജില്ലയിലിപ്പോള്‍ 28,859 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 12,813 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 322 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 200 പേരും 178 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 638 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

sameeksha-malabarinews

കോവിഡ് വ്യാപന അതിതീവ്രത നിസ്സാരമാക്കരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 12
ആലങ്കോട് 06
ആലിപ്പറമ്പ് 04
അമരമ്പലം 06
ആനക്കയം 04
അങ്ങാടിപ്പുറം 11
അരീക്കോട് 16
ആതവനാട് 09
ഊരകം 24
ചാലിയാര്‍ 09
ചീക്കോട് 39
ചേലേമ്പ്ര 23
ചെറിയമുണ്ടം 04
ചെറുകാവ് 26
ചോക്കാട് 14
ചുങ്കത്തറ 04
എടക്കര 02
എടപ്പറ്റ 02
എടപ്പാള്‍ 43
എടരിക്കോട് 07
എടവണ്ണ 29
എടയൂര്‍ 06
ഏലംകുളം 04
ഇരിമ്പിളിയം 09
കാലടി 15
കാളികാവ് 24
കല്‍പകഞ്ചേരി 05
കണ്ണമംഗലം 30
കരുളായി 04
കരുവാരക്കുണ്ട് 16
കാവനൂര്‍ 06
കീഴാറ്റൂര്‍ 10
കീഴുപറമ്പ് 13
കോഡൂര്‍ 04
കൊണ്ടോട്ടി 115
കൂട്ടിലങ്ങാടി 04
കോട്ടക്കല്‍ 20
കുറ്റിപ്പുറം 22
കുഴിമണ്ണ 11
മക്കരപ്പറമ്പ് 05
മലപ്പുറം 108
മമ്പാട് 14
മംഗലം 16
മഞ്ചേരി 30
മങ്കട 01
മാറാക്കര 18
മാറഞ്ചേരി 08
മേലാറ്റൂര്‍ 04
മൂന്നിയൂര്‍ 38
മൂര്‍ക്കനാട് 11
മൂത്തേടം 04
മൊറയൂര്‍ 18
മുതുവല്ലൂര്‍ 17
നന്നമ്പ്ര 20
നന്നംമുക്ക് 01
നിലമ്പൂര്‍ 42
നിറമരുതൂര്‍ 07
ഒതുക്കുങ്ങല്‍ 25
ഒഴൂര്‍ 01
പള്ളിക്കല്‍ 26
പാണ്ടിക്കാട് 10
പരപ്പനങ്ങാടി 34
പറപ്പൂര്‍ 09
പെരിന്തല്‍മണ്ണ 12
പെരുമണ്ണ ക്ലാരി 10
പെരുമ്പടപ്പ് 19
പെരുവള്ളൂര്‍ 19
പൊന്മള 03
പൊന്മുണ്ടം 08
പൊന്നാനി 24
പൂക്കോട്ടൂര്‍ 12
പോരൂര്‍ 15
പോത്തുകല്ല് 10
പുലാമന്തോള്‍ 09
പുളിക്കല്‍ 36
പുല്‍പറ്റ 03
പുറത്തൂര്‍ 06
പുഴക്കാട്ടിരി 04
താനാളൂര്‍ 48
താനൂര്‍ 21
തലക്കാട് 08
തവനൂര്‍ 23
താഴേക്കോട് 02
തേഞ്ഞിപ്പലം 29
തെന്നല 05
തിരുനാവായ 16
തിരുവാലി 13
തൃക്കലങ്ങോട് 17
തൃപ്രങ്ങോട് 07
തുവ്വൂര്‍ 05
തിരൂര്‍ 32
തിരൂരങ്ങാടി 54
ഊര്‍ങ്ങാട്ടിരി 12
വളാഞ്ചേരി 35
വളവന്നൂര്‍ 17
വള്ളിക്കുന്ന് 25
വട്ടംകുളം 19
വാഴക്കാട് 55
വാഴയൂര്‍ 26
വഴിക്കടവ് 09
വെളിയങ്കോട് 14
വേങ്ങര 32
വെട്ടത്തൂര്‍ 02
വെട്ടം 14
വണ്ടൂര്‍ 65

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!