Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന്  208 പേര്‍ക്ക് രോഗമുക്തി; 193 പേര്‍ക്ക് രോഗബാധ

HIGHLIGHTS : So far 1,22,046 people have been diagnosed with the disease in the district For 184 people through direct contact Five people without knowing the...

മലപ്പുറം: ജില്ലയില്‍ ജില്ലയില്‍ ഇന്ന് 208 പേര്‍ രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 1,22,046 ആയി. അതേസമയം 193 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ക്ക് ഉറവിടമറിയാതെയും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 184 പേര്‍ക്കുമാണ് വൈറസ് ബാധയുണ്ടായത്. ഇതോടൊപ്പം വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

18,050 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,734 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 112 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 71 പേരും 61 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലുള്‍പ്പടെ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 610 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

sameeksha-malabarinews

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന്  മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 03
ആലിപ്പറമ്പ 01
ആനക്കയം 02
അങ്ങാടിപ്പുറം 03
അരീക്കോട് 05
ചീക്കോട് 02
ചെറുകാവ് 03
ചുങ്കത്തറ 06
എടക്കര 01
എടപ്പാള്‍ 09
എടരിക്കോട് 02
എടവണ്ണ 02
എടയൂര്‍ 03
ഏലംകുളം 01
കല്‍പകഞ്ചേരി 01
കണ്ണമംഗലം 02
കരുവാരക്കുണ്ട് 03
കാവനൂര്‍ 01
കൊണ്ടോട്ടി 06
കൂട്ടിലങ്ങാടി 01
കോട്ടക്കല്‍ 01
കുറുവ 02
കുഴിമണ്ണ 03
മലപ്പുറം 16
മംഗലം 01
മഞ്ചേരി 05
മങ്കട 03
മാറാക്കര 01
മാറഞ്ചേരി 05
മൂന്നിയൂര്‍ 01
മൊറയൂര്‍ 03
നന്നമ്പ്ര 02
നന്നംമുക്ക് 03
നിലമ്പൂര്‍ 04
നിറമരുതൂര്‍ 01
പള്ളിക്കല്‍ 03
പാണ്ടിക്കാട് 02
പെരിന്തല്‍മണ്ണ 02
പെരുമണ്ണ 01
പെരുമ്പടപ്പ് 02
പൊന്നാനി 08
പൂക്കോട്ടൂര്‍ 01
പോരൂര്‍ 02
പോത്തുകല്ല് 01
പുലാമന്തോള്‍ 01
പുളിക്കല്‍ 04
പുഴക്കാട്ടിരി 02
താനാളൂര്‍ 04
തലക്കാട് 01
തവനൂര്‍ 05
താഴെക്കോട് 01
തേഞ്ഞിപ്പലം 01
തിരുവാലി 03
തിരൂര്‍ 04
തിരൂരങ്ങാടി 02
ഊര്‍ങ്ങാട്ടിരി 05
വളാഞ്ചേരി 04
വള്ളിക്കുന്ന് 03
വട്ടംകുളം 08
വാഴയൂര്‍ 02
വഴിക്കടവ് 06
വെളിയങ്കോട് 01
വേങ്ങര 03
വെട്ടം 02
വണ്ടൂര്‍ 01

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!