Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 371 പേര്‍ക്ക് രോഗബാധ; 487 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : Test positivity rate is 6.54% 361 through direct contact For 03 people without knowing the source 5,352 in treatment There are 23,199 people un...

മലപ്പുറം: ജില്ലയില്‍ ഇന്ന് 371 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 6.54 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 361 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. മൂന്ന് പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

487 പേര്‍ ഇന്ന് കോവിഡ് മുക്തരായതോടെ ജില്ലയിലെ രോഗവിമുക്തരുടെ എണ്ണം 5,58,987 പേരായി. 23,199 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 5,352 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 434 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ അഞ്ച് പേരും 18 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കഴിയുകയാണ്.

sameeksha-malabarinews

39.84 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലയില്‍ ഇതുവരെ 39,84,725 ഡോസ് വാക്‌സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 28,94,261 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 10,90,464 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളുമാണ് നല്‍കിയിരിക്കുന്നത്. കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ നിന്ന് ഒരു കാരണവശാലും പുറത്തിറങ്ങരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 04
ആലങ്കോട് 08
ആലിപ്പറമ്പ് 02
അമരമ്പലം 06
ആനക്കയം 02
അങ്ങാടിപ്പുറം 07
അരീക്കോട് 03
ആതവനാട് 01
ഊരകം 08
ചീക്കോട് 11
ചേലേമ്പ്ര 02
ചെറിയമുണ്ടം 01
ചെറുകാവ് 02
ചുങ്കത്തറ 03
എടക്കര 03
എടപ്പറ്റ 02
എടപ്പാള്‍ 02
എടരിക്കോട് 02
എടവണ്ണ 07
എടയൂര്‍ 01
ഏലംകുളം 02
ഇരിമ്പിളിയം 02
കാലടി 01
കല്‍പ്പകഞ്ചേരി 01
കണ്ണമംഗലം 09
കരുളായി 01
കരുവാരക്കുണ്ട് 02
കാവനൂര്‍ 03
കീഴാറ്റൂര്‍ 01
കീഴുപറമ്പ് 07
കോഡൂര്‍ 02
കൊണ്ടോട്ടി 04
കോട്ടക്കല്‍ 03
കുറുവ 01
കുറ്റിപ്പുറം 07
കുഴിമണ്ണ 02
മക്കരപ്പറമ്പ് 03
മലപ്പുറം 10
മമ്പാട് 06
മംഗലം 03
മഞ്ചേരി 17
മങ്കട 07
മാറാക്കര 08
മാറഞ്ചേരി 02
മേലാറ്റൂര്‍ 03
മൂന്നിയൂര്‍ 03
മൊറയൂര്‍ 01
മുതുവല്ലൂര്‍ 03
നന്നമ്പ്ര 02
നന്നംമുക്ക് 01
നെടിയിരുപ്പ് 01
നിലമ്പൂര്‍ 02
ഒതുക്കുങ്ങല്‍ 04
പള്ളിക്കല്‍ 04
പാണ്ടിക്കാട് 02
പരപ്പനങ്ങാടി 03
പറപ്പൂര്‍ 10
പെരിന്തല്‍മണ്ണ 13
പെരുമ്പടപ്പ് 01
പെരുവള്ളൂര്‍ 01
പൊന്മള 02
പൊന്മുണ്ടം 01
പൂക്കോട്ടൂര്‍ 04
പോരൂര്‍ 01
പോത്തുകല്ല് 01
പുലാമന്തോള്‍ 03
പുളിക്കല്‍ 19
പുല്‍പ്പറ്റ 01
പുറത്തൂര്‍ 04
പുഴക്കാട്ടിരി 02
താനാളൂര്‍ 01
താനൂര്‍ 06
തലക്കാട് 05
തവനൂര്‍ 06
തേഞ്ഞിപ്പലം 07
തിരുനാവായ 09
തിരുവാലി 04
തൃക്കലങ്ങോട് 06
തൃപ്രങ്ങോട് 02
തുവ്വൂര്‍ 02
തിരൂര്‍ 07
തിരൂരങ്ങാടി 03
ഊര്‍ങ്ങാട്ടിരി 01
വളാഞ്ചേരി 04
വളവന്നൂര്‍ 01
വള്ളിക്കുന്ന് 05
വട്ടംകുളം 05
വാഴക്കാട് 12
വാഴയൂര്‍ 03
വെളിയങ്കോട് 02
വെട്ടത്തൂര്‍ 02
വെട്ടം 01
വണ്ടൂര്‍ 04

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!