Section

malabari-logo-mobile

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ്

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലത്ത് 6 പേര്‍ക്കും തൃശൂരില്‍ 4 പേര്‍ക്കും തിരുവനന്തപുരത്തും കണ്ണൂരും 3 പേര്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലത്ത് 6 പേര്‍ക്കും തൃശൂരില്‍ 4 പേര്‍ക്കും തിരുവനന്തപുരത്തും കണ്ണൂരും 3 പേര്‍ക്കും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 2 പേര്‍ക്കും എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 630 പേര്‍ക്കാണ് . 130 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 127 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് 29 ഹോട്ട് പോട്ടുകളാണ് ഉള്ളത്.ഇതില്‍ 6 എണ്ണം പുതിയതാണ്. ഇന്ന് ആരും രോഗമുക്തരായിട്ടില്ല. സ്‌കൂള്‍, കോളേജ്, കോച്ചിംഗ് സെന്റററുകള്‍ എന്നിവ അനുവദിക്കില്ല. ഓട്ടോയില്‍ ഡ്രൈവര്‍ക്കു പുറമെ ഒരാള്‍ക്കും കുടുംബമാണെങ്കില്‍ മൂന്ന് പേര്‍ക്കും യാത്ര ചെയ്യാം.

sameeksha-malabarinews

ജില്ലകള്‍ക്കുള്ളില്‍ പൊതുഗതാഗതം അനുവദിക്കും. എന്നാല്‍ സീറ്റിംഗ് കപ്പാസിറ്റി അമ്പത് ശതമാനമായിരിക്കും അനുവദിക്കുക. നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. മാളുകളല്ലാത്ത ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ ആകെയുള്ള എണ്ണത്തില്‍ അമ്പത് ശതമാനം തുറന്ന് പ്രവര്‍ത്തിക്കാം. ഏതൊക്കെ ഷോപ്പുകള്‍ തുറക്കാം എന്നത് തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കാം. ബാര്‍ബര്‍ ഷോപ്പുകളില്‍ കട്ടിംഗ് മാത്രമായിരിക്കാം അനുവദിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!