Section

malabari-logo-mobile

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട് 4, കണ്ണൂര്‍4 പേര്‍ക്കും മലപ്പുറത്ത് 2 പേര്‍ക്കും തിരുവനന്തപുരത്തു...

തിരുവനന്തപുരം: കേരളത്തില്‍ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം കൊല്ലം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ വിദേശത്ത് നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച വ്യക്തി വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇവരെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിത്തുന്നതാണ്.

കേരളത്തില്‍ 357 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 13 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്നും 6 പേരുടെയും (2 കണ്ണൂര്‍, 1 വിദേശി ഉള്‍പെടെ), കണ്ണൂര്‍ ജില്ലയില്‍ നിന്നും 3 പേരുടെയും ഇടുക്കി, മലപ്പുറം ജില്ലകളില്‍ നിന്നും 2 പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 258 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 97 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

sameeksha-malabarinews

208 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,36,195 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,35,472 പേര്‍ വീടുകളിലും 723 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 12,553 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 11,469 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!