Section

malabari-logo-mobile

കെട്ടകാലത്തെ മറികടക്കാന്‍ ഈ ‘കുഞ്ഞു’ നന്മകളും

HIGHLIGHTS : അതിഥികളെ ദൈവത്തെപ്പോലെ കാണണമെന്ന ചിന്തയാണ് കോവിഡിന്റെ കെട്ട കാലത്ത് ഈ രക്ഷിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന നല്ല പാഠം. കോവിഡിനെ തുടര്‍ന്ന് ല...

അതിഥികളെ ദൈവത്തെപ്പോലെ കാണണമെന്ന ചിന്തയാണ് കോവിഡിന്റെ കെട്ട കാലത്ത് ഈ രക്ഷിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന നല്ല പാഠം. കോവിഡിനെ തുടര്‍ന്ന് ലോക് ഡൗണിലായ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് രണ്ടാം ഘട്ടമായി സര്‍ക്കാര്‍ അനുവദിച്ച ഭക്ഷ്യ കിറ്റുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ് മലപ്പുറം വില്ലേജ് ഓഫീസര്‍ കെ. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള മുണ്ടുപറമ്പ് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലെ കുട്ടികളുള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍.

വിദ്യാലയങ്ങള്‍ അടച്ചിട്ടും കൂടെയിരിക്കാന്‍ സമയം കിട്ടാത്ത രക്ഷിതാക്കള്‍ക്കൊപ്പമിരിക്കാനുള്ള അവസരമാക്കി കുട്ടികളും ഇവരോടൊപ്പം കൂടുകയായിരുന്നു. ടെലിവിഷനിലെയും മൊബൈല്‍ ഫോണിലെയും വെര്‍ച്വല്‍ കാഴ്ചകളില്‍ നിന്നും മാറി ജീവിതത്തില്‍ തങ്ങള്‍ക്കും ചിലതൊക്കെ ചെയ്യാനാകുമെന്ന് കൂടിയാണ് ഈ കുട്ടിക്കൂട്ടങ്ങള്‍ തെളിയിക്കുന്നത്.

sameeksha-malabarinews

മലപ്പുറം വില്ലേജ് പരിധിയിലുള്ള 300 അതിഥി തൊഴിലാളികള്‍ക്കാണ് മുണ്ടുപറമ്പിലെ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ കുടുംബാംഗങ്ങള്‍ കിറ്റുകള്‍ തയ്യാറാക്കിയത്. അരി, പഞ്ചസാര, പരിപ്പ്, കടല, ചെറുപയര്‍, സവാള, ഉരുളക്കിഴങ്ങ്, പാചക എണ്ണ തുടങ്ങി ഒരാഴ്ചത്തേക്ക് ആവശ്യമായ ഭക്ഷ്യ കിറ്റുകളാണ് വില്ലേജ് ഓഫീസുകള്‍ വഴി നല്‍കുന്നത്. ലോക് ഡൗണില്‍ ജോലിയില്ലാതായ അതിഥി തൊഴിലാളി കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യക്കിറ്റുകള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!