കര്‍ണാടകയും ലോക്ക്ഡൗണ്‍ നീട്ടും; പ്രധാനമന്ത്രിയോട് ആലോചിച്ച ശേഷം അന്തിമ തീരുമാനം;യെദ്യൂരപ്പ

ബംഗളൂരു: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എന്ന് യെദ്യൂരപ്പ വ്യക്തമാക്കി.

കൊവിഡ് പടരുന്ന പശ്ചാത്തലച്ചില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ആലോചിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക എന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ചയാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച.

ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് മുന്നേ തന്നെ ഒഡീഷയില്‍ ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചിരുന്നു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top